അബുദാബി: യുഎഇയില്‍ സെപ്റ്റംബര്‍ മാസത്തെ ഇന്ധന വില പ്രാബല്യത്തിൽ. ഇതുപ്രകാരം പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.90 ദിര്‍ഹമാണ് പുതിയ നിരക്ക്. ഓഗസ്റ്റ് മാസത്തില്‍ ഇത് 3.05 ദിര്‍ഹം ആയിരുന്നു.
സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.78 ദിര്‍ഹം ആണ് പുതിയ നിരക്ക്. 2.93 ആണ് നിലവിലെ നിരക്ക്. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.71 ആണ് പുതിയ വില. ഓഗസ്റ്റ് മാസത്തില്‍ 2.86 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.78 ദിര്‍ഹം ആണ് പുതിയ നിരക്ക്. നിലവില്‍ 2.95 ദിര്‍ഹം ആണ്.