'കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം'; ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറെന്ന് മമത ബാനര്‍ജി

'കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം'; ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെ രാജിസന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഉന്നതപദവിയില്‍ മതിമറന്നിട്ടില്ലെന്നും മുഖ്യമന്ത്രി പദവിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്നും മമത വ്യക്തമാക്കി.

ഡോക്ടര്‍മാര്‍ ചര്‍ച്ചക്കെത്തുമെന്ന് പ്രതീക്ഷിച്ച് രണ്ട് മണിക്കൂറോളം കാത്തുനിന്നതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ രാജിവെക്കാനും തയാറാണെന്ന് പറഞ്ഞത്. താന്‍ രാജിവെക്കാന്‍ തയ്യാറാണെന്നും ആര്‍ജി കര്‍ ആശുപത്രിയില്‍ കൊലചെയ്യപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കുക തന്നെയാണ് തന്റെയും ആവശ്യമെന്ന് മമത പറഞ്ഞു.

കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും തത്സമയസംപ്രഷണം വേണമെന്ന ആവശ്യം നിരാകരിച്ചു. 15 ല്‍ കൂടുതല്‍ ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.