ജിസിസി രാജ്യങ്ങളിലെ കോവിഡ് കണക്ക്

ജിസിസി രാജ്യങ്ങളിലെ കോവിഡ് കണക്ക്

സൗദി: സൗദിയിൽ ഇന്നലെ 353 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 305 പേർ രോഗമുക്തരായി. നാലുപേർ മരിച്ചു. ആകെ മരണം 6424. ഇതുവരെ രോഗംബാധിച്ച 3,72,073 പേരിൽ 3,62,947 പേർ സുഖം പ്രാപിച്ചു. 2,702 പേർ ചികിത്സയിലുണ്ട്.

കുവൈറ്റില്‍ 1021 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 176052 പേരാണ് ഇതുവരെ രോഗബാധിതരായി. ആക്ടീവ് കേസുകള്‍ 10523 ആണ്. 164537 ആണ് ആകെ രോഗമുക്തർ. 

ഖത്തറിൽ 450 പേർക്ക് രോഗം സ്ഥിരീകരിച്ചു. 212 പേർ രോഗമുക്തരായി. 8,158 പേർ ചികിത്സയിലുണ്ട്. ഇവരിൽ 80 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച 1,56,351 പേരിൽ 1,47,939 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 254.

ബഹ്റിനില്‍ 812 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 110416 ആണ് ആകെ രോഗബാധിതർ. 6772 പേർ ചികിത്സയിലുണ്ട്. 103251 ആണ് രോഗമുക്തിനേടിയവർ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.