തിരുവനന്തപുരം: ആകാശവാണിയില്‍ ദീര്‍ഘകാലം വാര്‍ത്താ അവതാരകനായിരുന്ന എം. രാമചന്ദ്രന് അന്തരിച്ചു. 91 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന് ആകാശവാണിയില്‍ എത്തുന്നത്. 'വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്' എന്ന ആമുഖത്തിലൂടെ പ്രശസ്തനായി.
റേഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ രീതികള്‍ സൃഷ്ടിച്ച അവതാരകനായിരുന്നു രാമചന്ദ്രന്. 80 കളിലും 90 കളിലും രാമചന്ദ്രന്റെ ശബ്ദം കേള്‍ക്കാന്‍ മലയാളികള്‍ കാത്തിരിക്കുമായിരുന്നു. കൗതുക വാര്‍ത്തകള്‍ അവതരിപ്പിച്ചും ശ്രദ്ധേയനായി.
ടെലിവിഷന്‍ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ഗള്‍ഫിലെ ചില എഫ് എം റേഡിയോകളിലും സേവനമനുഷ്ഠിച്ചിരുന്നു.