ദുബായ്: യുഎഇയിൽ മഴ ശക്തമാകുന്നു. ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിൻറെ ഭാഗമായി ഇന്ന് മുതൽ ഒമ്പത് വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുമാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകിയത്.
വടക്ക്, കിഴക്കൻ പ്രദേശങ്ങളിലാണ് മഴക്ക് കൂടുതൽ മഴയ്ക്ക് സാധ്യത. മാത്രമല്ല മഴയോടൊപ്പം ചെറിയ രീതിയിൽ കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ദൃശ്യപരത കുറയാൻ കാരണമാകും. അറേബ്യൻ കടലിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ഇന്നലെ വെെകുനേരം ആണ് മുന്നറിയിപ്പ് സംബന്ധിച്ച റിപ്പോർട്ട് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടത്. രാജ്യത്ത് ഉപരിതല ന്യൂനമർദം അനുഭവപ്പെടും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. മഴ മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രമേ പുറത്തുപോകാൻ പാടുള്ളുവെന്നും നിർദേശമുണ്ട്.