ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം: കെപിസിസി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെ

ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം: കെപിസിസി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനായി കെപിസിസി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെ ചേരും.

ഷാഫി പറമ്പില്‍ എംപി, വി.കെ ശ്രീകണ്ഠന്‍ എംപി, പാലക്കാട് ഡിസിസി പ്രസിഡന്റ് എന്നിവരോട് തിരുവനന്തപുരത്ത് എത്താന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നിര്‍ദേശിച്ചു.

ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് പൂര്‍ത്തിയാക്കേണ്ടത്. കെപിസിസി നേതൃയോഗം ഇന്ന് കൊച്ചിയില്‍ നടന്നിരുന്നുവെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്തില്ല.

പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കുകയായിരിക്കും നാളത്തെ പ്രധാന ചര്‍ച്ച. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി അന്തിമ പട്ടിക ഉടന്‍ ഹൈക്കമാന്‍ഡിന് അയക്കാനാണ് തീരുമാനം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.