അജ്മാന്: കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ എമിറേറ്റിലെ വിനോദ-പൊതു പരിപാടികളെല്ലാം അജ്മാന് നിർത്തിവച്ചു. 2021 മാർച്ച് വരെ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് പരിപാടികള്‍ നിർത്തിവച്ചിരിക്കുന്നത്.
പൊതുജനാരോഗ്യം മുന്‍നിർത്തിയാണ് തീരുമാനമെന്ന് അജ്മാന് ക്രൈസിസ് മാനേജ്മെന്റ് അറിയിച്ചു. വിനോദ വകുപ്പുമായി സഹകരിച്ചാണ് നിയന്ത്രണം.