ദുബായ്: മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു. കോട്ടയം കീഴുക്കുന്ന് സ്വദേശി ടി.പി ജോര്‍ജിന്റെ മകന്‍ ആഷിന്‍ ടി. ജോര്‍ജ് ആണ് മരിച്ചത്. 31 വയസായിരുന്നു. ഹൃദയാഘാതംമൂലം ദുബായ് റാഷിദ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
ഭാര്യ: ശില്‍പ (സ്റ്റാഫ് നഴ്സ്, ഇന്ത്യന്‍ മിലിട്ടറി). നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.