ദുബായ് : യുഎഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പ്രോബ് പകർത്തിയ ചിത്രം പങ്കുവച്ച് യുഎഇ ഭരണാധികാരികള്‍. ഫെബ്രുവരി ഒന്‍പതിന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച ഹോപ് പ്രോബ് ആദ്യമയച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ ഭരണാധികാരികള്‍ പങ്കുവെച്ചത്.
ചൊവ്വയുടെ 25,000 കിലോമീറ്റർ അകലെ നിന്ന് ഹോപ് പ്രോബ് പകർത്തിയ ആദ്യ ചിത്രമെന്ന അടിക്കുറിപ്പോടെയാണ് ദുബായ് ഭരണാധികാരി ട്വിറ്ററിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഹോപ് പ്രോബ് ചൊവ്വയെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളിലേക്ക് നയിക്കുമെന്നും അത് മനുഷ്യരാശിക്ക് ഗുണം ചെയ്യുമെന്നുമാണ് പ്രതീക്ഷയെന്നും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തു.