യുഎഇയില്‍ ഇന്നും കനത്ത മൂടല്‍മഞ്ഞ്

യുഎഇയില്‍ ഇന്നും കനത്ത മൂടല്‍മഞ്ഞ്

അബുദാബി: യുഎഇയില്‍ ഇന്നും പുലർച്ചെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. തെളിഞ്ഞ ആകാശമായിരിക്കും പകലെങ്കിലും ചിലയിടങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അബുദാബി, അലൈന്‍, ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ഉള്‍പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മഞ്ഞുവീഴ്ചയും റിപ്പോ‍ർട്ട് ചെയ്തു. ദൂരകാഴ്ച കുറഞ്ഞതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥനിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പലയിടങ്ങളിലും മഞ്ഞ-ചുവപ്പ് മുന്നറിയിപ്പുകളും നല്‍കി. താപനിലയുടെ ശരാശരി 20 ഡിഗ്രി സെല്‍ഷ്യസായിരിക്കും. അതേസമയം രാത്രികാലങ്ങളില്‍ അന്തരീക്ഷ ഈർപ്പം കൂടുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.