ഷാർജയിൽ ഡ്രൈവിങ്ങ് ടെസ്റ്റിനായി പോയ മലയാളിയെ കാണാനില്ലെന്ന് സഹോദരൻ

ഷാർജയിൽ ഡ്രൈവിങ്ങ് ടെസ്റ്റിനായി പോയ മലയാളിയെ കാണാനില്ലെന്ന് സഹോദരൻ


ഷാർജ: ഡ്രൈവിങ്ങ് ടെസ്റ്റിനായി ഇന്നലെ (വ്യാഴം) റോളയിലേക്ക് പോയ മലയാളിയെ കാണാനില്ലെന്ന് സഹോദരന്റെ പരാതി. ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ജിൻസൺ ആന്റണിയെയാണ് കാണാതായത്.ഷാർജ ഹംറിയ്യ ഫ്രീസോണിലെ ലാംബ്രൽ എന്ന കമ്പനിയിലാണ് ജിൻസൺ ജോലി ചെയ്യുന്നത്.

ഡ്രൈവിങ്ങ് ടെസ്റ്റിനായി പോയതിന് ശേഷം ഇത് വരെ താമസ സ്ഥലത്ത് മടങ്ങിയെത്തിയിട്ടില്ലെന്ന് ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ ബെന്നി പറഞ്ഞു. ഇന്നലെ ഉച്ച മുതൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് ബെന്നി വ്യക്തമാക്കി.കമ്പനിയിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ബെന്നിയെ വിളിക്കേണ്ട നമ്പർ +971 50 212 7311

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.