അബുദാബി: യുഎഇയില്‍ ഇന്ന് 3123 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 4892 പേർ രോഗമുക്തരായപ്പോള്‍ 13 മരണമാണ് റിപ്പോർട്ട് ചെയ്തത്. 162,774 ടെസ്റ്റുകളില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 351,895 പേരില്‍ രോഗ ബാധ റിപ്പോർട്ട് ചെയ്തപ്പോള്‍ 336,731 പേർ രോഗമുക്തി നേടി. മരണസംഖ്യ 1027 ആയും ഉയർന്നു. 28.2 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുളളത്.