ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്‍പ്പനയ്ക്ക് തുടക്കമായി; 258.2 കോടിയുടെ ഐ.പി.ഒ

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്‍പ്പനയ്ക്ക് തുടക്കമായി; 258.2 കോടിയുടെ ഐ.പി.ഒ

അബുദാബി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്‍പ്പനയ്ക്ക് ഇന്നലെ മുതല്‍ തുടക്കമായി. ഓഹരി ഒന്നിന് 1.94 ദിര്‍ഹത്തിനും 2.04 ദിര്‍ഹത്തിനുമിടയില്‍ ഓഫര്‍ വില നിശ്ചയിച്ചിട്ടുണ്ട്. ഇത് 20.04 ബില്യണ്‍ ദിര്‍ഹത്തിന്റെയും 21.07 ബില്യണ്‍ ദിര്‍ഹത്തിന്റെയും വിപണി മൂലധനത്തെ സൂചിപ്പിക്കുന്നു. യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ ലിസ്റ്റിങ്ങുകളില്‍ ഒന്നാണ് ലുലുവിന്റേത്.

ഓഹരിക്ക് അപേക്ഷിക്കാനുള്ള സമയം നവംബര്‍ 5ന് അവസാനിക്കും. അന്തിമ ഓഫര്‍ വില ബുക്ക് ബില്‍ഡിംഗ് പ്രോസസിലൂടെ നവംബര്‍ അഞ്ചിന് പ്രഖ്യാപിക്കും. നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഐപിഒയില്‍ 25 ശതമാനം (2.582 ബില്യണ്‍- 2,582,226,338) ഓഹരികളാണ് വില്‍പന നടത്തുന്നത്.

മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന ഐപിഒയിലൂടെയാണ് വില്‍പന നടത്തുക. നവംബര്‍ 14 ന് അബുദാബി സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റിങ് പ്രതീക്ഷിക്കുന്നു.

യുഎഇ, ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ റീട്ടെയിലറുകളില്‍ ഒന്നാണ് ലുലു ഗ്രൂപ്പ്. 50,000 ലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. 89 % ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യുഐബി), 10 % ചെറുകിട (റീട്ടെയില്‍) നിക്ഷേപകര്‍ക്കും ഒരു % ജീവനക്കാര്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്.

നവംബര്‍ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബര്‍ 12 ന് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അലോട്‌മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. ജിസിസിയിലെ ആറ് രാജ്യങ്ങളിലായുള്ള 240 ലധികം ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ് ശ്രംഖലയുടെ ഓഹരി പങ്കാളിത്തത്തില്‍ ഭാഗമാകാന്‍ പൊതുനിക്ഷേപകര്‍ക്ക് ഐപിഒയിലൂടെ അവസരം ലഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.