'സ്വർ​ഗം' തിയറ്ററുകളിലെത്താൻ ഇനി ആറ് ദിവസം

'സ്വർ​ഗം' തിയറ്ററുകളിലെത്താൻ ഇനി ആറ് ദിവസം

കൊച്ചി: കുടുംബ ബന്ധങ്ങളുടെയും അയൽവക്ക സ്നേഹത്തിന്റെയും കഥ പറയുന്ന 'സ്വർ​ഗം' സിനിമ പ്രേക്ഷകരിലേക്കെത്താൻ ഇനി ആറ് ദിവസം മാത്രം. സ്വർ​ഗം കുടുംബ സമേതം പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന സിനിമയാണെന്ന് വ്യക്തമാക്കുന്ന മൂന്ന് ​ഗാനങ്ങളും ട്രെയ്ലറും റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രം നവംബർ എട്ടിന് ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ പ്രദർശനത്തിനെത്തും.

റെജിസ് ആൻറണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വർ​ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള ജോണി സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.

പ്രവാസികളുടെയ കൂട്ടായ്മയിൽ രൂപം കൊണ്ട സിഎൻ ഗ്ലോബൽ മുവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് & ടീം ആണ് ചിത്രം നിർമ്മിക്കുന്നത്. ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ​ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സം​ഗീതം. പ്രശസ്ത ​ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ​ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റർ ഡോൺമാക്സ്, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്. വള്ളുവനാടൻ ഫിലീംസും ട്രൂത്ത് ​ഗ്ലോബലും ചേർന്നാണ് വിതരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.