കേരളപ്പിറവി ദിനം മലയാളികള്‍ക്കൊപ്പം ആഘോഷിച്ച് ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അമാന്‍ഡ സ്‌പെന്‍സര്‍

കേരളപ്പിറവി ദിനം മലയാളികള്‍ക്കൊപ്പം ആഘോഷിച്ച്  ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അമാന്‍ഡ സ്‌പെന്‍സര്‍

പെര്‍ത്ത്: വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സംസ്ഥാന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷം റിവര്‍ട്ടണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും കാനിങ് സിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി മേയറുമായ അമാന്‍ഡ സ്‌പെന്‍സര്‍-ടിയോ മലയാളികള്‍ക്കൊപ്പം കേരളപ്പിറവി ആഘോഷിച്ചു.

ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനത്തില്‍ നടത്തിയ മലയാളികളുടെ ഒത്തു ചേരല്‍ ഏറെ ശ്രദ്ധേയമായി. എല്ലാ മേഖലകളില്‍ നിന്നുമുള്ള മലയാളികള്‍ പങ്കെടുത്ത ചടങ്ങില്‍ അമാന്‍ഡ സ്‌പെന്‍സര്‍ തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെക്കുറിച്ചും വിദ്യാഭ്യാസം, ആരോഗ്യ, ക്രമസമാധാനം എന്നീ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിച്ചു.



സ്‌കൂളില്‍ പഠിക്കുന്ന നാലു കുട്ടികളുടെ അമ്മയായ അമാന്‍ഡ, തന്റെ ഏറ്റവും വലിയ ശ്രദ്ധ വിദ്യാഭ്യാസ മേഖലയിലായിരിക്കുമെന്ന് പറഞ്ഞു.

സെനറ്റര്‍ ഡീന്‍ സ്മിത്ത്, തന്റെ മലയാളിയായ സ്‌കൂള്‍ അധ്യാപകനെ ചടങ്ങില്‍ സ്മരിക്കുകയും, മലയാളി സമൂഹം ഓസ്‌ട്രേലിയയുടെ ഉന്നമനത്തിനു നല്‍കുന്ന സംഭവനകളെ ശ്ലാഘിക്കുകയും ചെയ്തു. അമാന്‍ഡയ്ക്ക് ജയിക്കാനുള്ള പിന്തുണ പ്രഖ്യാപിച്ചാണ് മലയാളി കൂട്ടായ്മ പിരിഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.