പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെ; വഖഫ് ഭേദഗതി റിപ്പോര്‍ട്ട് 29 ന് സമര്‍പ്പിക്കും

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെ; വഖഫ് ഭേദഗതി റിപ്പോര്‍ട്ട് 29 ന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെ നടക്കും. സമ്മേളനത്തിന്റെ രണ്ടാം ദിനമായ നവംബര്‍ 26 ന് ഭരണഘടന ദിവസത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്ന് പാര്‍ലമെന്റികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സമ്മേളനമാണിത്. ഇതില്‍ ജമ്മു കാശ്മീരില്‍ ഇന്ത്യാ സഖ്യം വിജയിച്ചപ്പോള്‍ ഹരിയാനയില്‍ ബിജെപി തുടര്‍ ഭരണം നേടി. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കുളള തിരഞ്ഞെടുപ്പ് നവംബര്‍ 13 നും നവംബര്‍ 20 നും നടക്കും.

വഖഫ് ബില്ലിലെ ഭേദഗതികളും, ഒരുരാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശവും പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയാകും. ബിജെപിയുടെ ജഗദംബിക പാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത കമ്മറ്റിയാണ് വഖഫ് ഭേദഗതിയെ കുറിച്ചുള്ള പഠനം നടത്തുന്നത്. നവംബര്‍ 29 ന് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.