അബുദാബി: യുഎഇയില്‍ ഇന്ന് 3236 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 355131 പേർക്കായി രാജ്യത്ത് രോഗബാധ. 3634 പേർ രോഗമുക്തരാവുകയും ചെയ്തു. 340365 ആണ് ആകെ രോഗമുക്തർ. 14 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 1041 ആയി. ആക്ടീവ് കേസുകള്‍ 13725 ആണ്. യുഎഇയില്‍ ഇതുവരെ 28.4 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.