ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാസാക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരെതിര്‍ത്താലും ബില്‍ പാസാക്കുക തന്നെ ചെയ്യും.
വഖഫ് ബോര്‍ഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ടെന്നും അദേഹം പറഞ്ഞു. ജാര്‍ഖണ്ഡിലെ ബഗ്മാരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
വഖഫ് ബോര്‍ഡ് കര്‍ണാടകയില്‍ ഗ്രാമീണരുടെ സ്വത്തുക്കള്‍ വിഴുങ്ങി. ക്ഷേത്രങ്ങളുടെയും കര്‍ഷകരുടെയും ഗ്രാമീണരുടെയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോര്‍ഡില്‍ മാറ്റങ്ങള്‍ വേണോ വേണ്ടയോ എന്ന് പറയൂ.
ഹേമന്ത് സോറനും രാഹുല്‍ ഗാന്ധിയും വേണ്ട എന്നാണ് പറയുന്നത്. അവര്‍ അതിനെ എതിര്‍ക്കട്ടെ, വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ബിജെപി പാസാക്കും.
നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്താന്‍ ആവശ്യമായ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതും ആര്‍ക്കും തടയാനാകില്ലെന്ന് പറഞ്ഞ അമിത് ഷാ ആദിവാസികളെ ഇതിന്റെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും വ്യക്തമാക്കി.
ബിജെപി അധികാരത്തിലെത്തിയാല്‍ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് അയക്കുമെന്ന് കഴിഞ്ഞ ദിവസവും അമിത് ഷാ പറഞ്ഞിരുന്നു.