ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്ലാറ്റ് പൊളിച്ചു നീക്കിയ സംഭവത്തില്‍ ഉടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മരടിലെ നാല് ഫ്ലാറ്റുകളും കഴിഞ്ഞ വർഷം പൊളിച്ച് നീക്കിയത്. ഇതോടെ ഫ്ലാറ്റുടമകള്‍ നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
61.5 കോടി രൂപയാണ് ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഉടമകള്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ 4.89 കോടി രൂപ മാത്രമാണ് ലഭിച്ചതെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതോടെ നഷ്ടപരിഹാരത്തുകയുടെ പകുതിയെങ്കിലും കെട്ടിവെയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബഞ്ചാണ് ഇന്ന് ഹര്‍ജികള്‍ പരിഗണിക്കുക.