മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ മരിച്ച നിലയില്‍; മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍

മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ മരിച്ച നിലയില്‍; മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍

ബംഗളൂരു: വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി തറയില്‍ ടിഎം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (23) ആണ് മരിച്ചത്. രാജകുണ്ഡെയിലെ അപ്പാര്‍ട്ട്മെന്റിലാണ് ഷാമിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മത്തിക്കര എംഎസ് രാമയ്യ കോളജിലെ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായിരുന്നു. ഒപ്പം താമസിച്ചിരുന്നവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഷാമില്‍ ഒറ്റയ്ക്കാണ് മുറിയിലുണ്ടായിരുന്നത്. ഞായറാഴ്ച ഇവര്‍ തിരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

സംഭവത്തില്‍ രാജകുണ്ഡെ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.