യുഎഇയില്‍ ഇന്ന് 3452 പേർക്ക് കോവിഡ്; 14 മരണം

യുഎഇയില്‍ ഇന്ന്  3452 പേർക്ക് കോവിഡ്; 14 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3452 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 185,502 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 3570 പേർ രോഗമുക്തി നേടി. 358583 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 343935 പേരാണ് രോഗമുക്തി നേടിയത്. 14 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1055 ആയും ഉയർന്നു. ആക്ടീവ് കേസുകള്‍ 13593 ആണ്. 28.8 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് യുഎഇയില്‍ ഇതുവരെ നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.