ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഇന്നത്തെ നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചത് മലയാളിയെ. ശരത് കുന്നുമലാണ് പത്ത് ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ച ഭാഗ്യവാന്‍. മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് ശരതിനെ ഭാഗ്യം തേടിയെത്തിയത്.
ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് ശരത് സമ്മാനർഹമായ ടിക്കറ്റെടുത്തത്. അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരി രെഹ രൂപേഷിനാണ് ബിഎംഡബ്ല്യൂ എക്സ് 6 എം50ഐ കാര്‍ ലഭിച്ചത്. 17 കാരിയായ രെഹയുടെ പേരില്‍ അച്ഛനാണ് ജനുവരി 16ന് ഓണ്‍ലൈനിലൂടെ ടിക്കറ്റെടുത്തത്.