വിധി കാത്ത് കേന്ദ്രവും കേരളവും: വോട്ടെണ്ണല്‍ രാവിലെ എട്ടിന്; സ്‌ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങി

 വിധി കാത്ത് കേന്ദ്രവും കേരളവും: വോട്ടെണ്ണല്‍ രാവിലെ എട്ടിന്; സ്‌ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകള്‍, കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്‌സഭ, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലെ വിധി ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഒന്‍പതോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമായി തുടങ്ങും. 13 സംസ്ഥാനങ്ങളിലായി 46 നിയമസഭാ സീറ്റുകളിലേക്കും മഹാരാഷ്ട്രയിലെ നന്ദേഡ് ലോക്‌സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കും.

മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങി. ആദ്യ ഫല സൂചന അര മണിക്കൂറില്‍ പുറത്തെത്തും. വോട്ടെണ്ണലിന് എല്ലാ ഒരുക്കവും പൂര്‍ത്തിയായി. ആത്മ വിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികള്‍ വോട്ടിങ് കേന്ദ്രത്തിലേക്ക് എത്തി. ഷാഫി പറമ്പിലിനും വി.കെ ശ്രീകണ്ഠനുമൊപ്പമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ കേന്ദ്രത്തിലെത്തിയത്. പിന്നീട് ഇവിടെയെത്തിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി. സരിനാണ്. ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറും എത്തിയിട്ടുണ്ട്.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുത്തനെ കുറഞ്ഞത് സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 2021 ല്‍ 73.71 ശതമാനമായിരുന്നു പോളിങ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലേറെയാണ് പോളിങിലുണ്ടായ കുറവ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.