വോട്ടെണ്ണല്‍ ആരംഭിച്ചു: വയനാട് പ്രിയങ്ക മുന്നില്‍, പാലക്കാട് കൃഷ്ണകുമാര്‍, ചേലക്കരയില്‍ യു.ആര്‍ പ്രദീപ്

വോട്ടെണ്ണല്‍ ആരംഭിച്ചു: വയനാട് പ്രിയങ്ക മുന്നില്‍, പാലക്കാട് കൃഷ്ണകുമാര്‍, ചേലക്കരയില്‍ യു.ആര്‍ പ്രദീപ്

തിരുവനന്തപുരം: കേരള ജനത ഒന്നോടെ കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിനായുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍, ഹോം വോട്ടുകള്‍ എണ്ണി തുടങ്ങി. ആദ്യ ഫല സൂചനകള്‍ വന്ന് തുടങ്ങിയപ്പോള്‍ വയനാട് പ്രിയങ്കയും പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ യു.ആര്‍ പ്രദീപുമാണ് മുന്നില്‍.

രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ശേഷം ഉടന്‍ തന്നെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

പതിനാല് ടേബിളുകളിലാണ് വോട്ടെണ്ണല്‍. ഒരു ടേബിളില്‍ 50 ബാലറ്റുകളെന്ന രീതിയില്‍ ക്രമീകരിച്ചായിരിക്കും എണ്ണുക. ഒന്‍പതോടെ വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ജനങ്ങള്‍ ആര്‍ക്കൊപ്പമെന്നതില്‍ വ്യക്തതയുണ്ടാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.