മുംബൈ: മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി മുന്നേറുന്നു.
മഹാരാഷ്ട്രയില്‍ ബിജെപി സഖ്യമായ മഹായുതി 66 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാ വികാസ് അഖാഡി 16 സീറ്റിലും ലീഡ് ചെയ്യുന്നു. ജാര്‍ഖണ്ഡില്‍ എന്‍ഡിഎ 28 സീറ്റിലും ഇന്ത്യ മുന്നണി 11 സീറ്റിലുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
മഹാരാഷ്ട്രയില്‍ എക്‌സിറ്റ് പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് മഹായുതി മുന്നോട്ട് പോവുന്നത്. എന്നാല്‍ കൈവിട്ട അധികാരം തിരിച്ച് പിടിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മഹാ വികാസ് അഖാഡിയുടെ ശ്രമം.
ജാര്‍ഖണ്ഡില്‍ ഇന്ത്യ സഖ്യവും എന്‍ഡിഎയും തമ്മിലാണ് മുഖ്യപോരാട്ടം. അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നത്.