ദുബായ്: ദുബായിലേക്ക് യാത്രചെയ്യുന്നവർക്ക് അറിയിപ്പുമായി എയർ ഇന്ത്യാ എക്സ് പ്രസ്. കോവിഡ് പിസിആർ ടെസ്റ്റ് ചെയ്തതിന്‍റെ പകർപ്പില്‍ യഥാർത്ഥ റിസൾട്ടുമായി ബന്ധിപ്പിക്കുന്ന ക്യൂ ആർ കോഡ് ഉണ്ടായിരിക്കണം.
അതേസമയം, എപ്പോഴാണ് പിസിആർ ടെസ്റ്റ് നടത്തിയതെന്നതും എപ്പോഴാണ് റിസൾട്ട് കിട്ടിയത് എന്നതുമടക്കമുളള വിവരങ്ങളും തിയ്യതിയും സമയവും ഉള്‍പ്പടെ കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നും നിർദ്ദേശത്തില്‍ വ്യക്തമാക്കുന്നു.