ദുബായ്: ഇന്ന് യുഎഇയില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. പൊടിക്കാറ്റടിക്കാനുളള സാധ്യതയുമുണ്ട്. വെള്ളിയാഴ്ച പലയിടങ്ങളിലും മഴ ലഭിച്ചേക്കും. തീരദേശങ്ങളിലാണ് മഴയ്ക്കുളള സാധ്യത കൂടുതല്‍.
അന്തരീക്ഷ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശുവാനും സാധ്യതയുണ്ട്. ശനിയാഴ്ചയും രാജ്യത്ത് പലയിടങ്ങളിലും മഴ ലഭിക്കുമെന്നും പൊതുവെ മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.