മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദവിയിലേക്ക്; നിലപാടില്‍ മയംവരുത്തി ഷിന്‍ഡെ

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദവിയിലേക്ക്; നിലപാടില്‍ മയംവരുത്തി ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം സംബന്ധിച്ച് നാളുകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ പിൻമാറി. ഇതോടെ ദേവേന്ദ്ര ഫഡ്നാവിസിന് മുഖ്യമന്ത്രിയാകാനുള്ള കടമ്പകൾ നീങ്ങി. ബിജെപിയുടെ മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ അറിയിച്ച ഷിൻഡെ തനിക്ക് അതൃപ്തിയില്ലെന്നും വ്യക്തമാക്കി.

കഴിഞ്ഞ രണ്ടര വർഷം ഒരു ശിവസൈനികനെ മുഖ്യമന്ത്രിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബാൽ താക്കറെയുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നും ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ അല്ല സാധാരണക്കാരനായിട്ടാണ് പ്രവർത്തിച്ചതും ജീവിച്ചതും. ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കാനായി.

ബിജെപി കേന്ദ്ര നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. സർക്കാർ രൂപീകരണത്തിന് തടസമാകില്ലെന്ന് പ്രധാനമന്ത്രിയെയും അമിത് ഷായേയും ഇന്നലെ ഫോണിൽ വിളിച്ച് ഉറപ്പു കൊടുത്തിരുന്നുവെന്നും ഷിൻഡെ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.