ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും നിയുക്ത വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് എംപിയായി സത്യപ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.എല്‍ പൗലോസില്‍ നിന്ന് പ്രിയങ്ക ഗാന്ധി ഇന്നലെ ഏറ്റുവാങ്ങിയിരുന്നു.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, വയനാട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍വച്ചാണ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
പ്രിയങ്ക ഗാന്ധി 30 ന് വയനാട്ടിലെത്തും. രണ്ട് ദിവസത്തേക്കായിരിക്കും സന്ദര്‍ശനം.