310 ദിർഹത്തിന് നാട്ടിലേക്ക് പറക്കാം; ഓഫറുമായി എയർ ഇന്ത്യ

310 ദിർഹത്തിന് നാട്ടിലേക്ക് പറക്കാം; ഓഫറുമായി എയർ ഇന്ത്യ

ദുബായ്: യാത്രാക്കാർക്ക് ടിക്കറ്റില്‍ നിരക്കിളവ് നല്‍കി എയർ ഇന്ത്യ. കേരളത്തില്‍ കോഴിക്കോട്, കണ്ണൂർ, കൊച്ചി , തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ദുബായില്‍ നിന്ന് 310 ദിർഹത്തിന് യാത്ര ചെയ്യാനാവുക.

ഇതുകൂടാതെ, അഹമ്മദാബാദ്, അമൃത്സ‍ർ, ചെന്നൈ, ദില്ലി, ഹൈദരാബാദ്, ജയ്പൂർ, ലക്നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലേക്കും ഇതേ നിരക്കില്‍ യാത്ര ചെയ്യാം. 30 കിലോ ലഗേജും അനുവദിക്കുന്നുണ്ട്. മാർച്ച് 27 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.