ദുബായ് : യുഎഇയില്‍ ഇന്ന് 3294 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 171,667 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 18 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 3431 പേരാണ് രോഗമുക്തിനേടിയത്. രാജ്യത്ത് ഇതുവരെ 361877 പേരിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 347366 പേർ രോഗമുക്തി നേടുകയും ചെയ്തു. 1073 പേർ മരിച്ചു. ആക്ടീവ് കേസുകള്‍ 13438 ആണ്. 28.8 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ നടത്തിയിട്ടുളളത്.