കുവൈറ്റ് സിറ്റി: ഇരിഞ്ഞാലക്കുട കടുപ്പശ്ശേരി സ്വദേശിയും കൊമേഴ്‌സ്യൽ ബാങ്ക് ജീവനക്കാരനുമായ പിന്റോ മുല്ലക്കര ( 35 വയസ്സ്) ഇന്ന് വൈകുന്നേരം ഹൃദയാഘാതം നിമിത്തം മരണമടഞ്ഞു . ഇരിങ്ങാലക്കുട രൂപത പുല്ലൂർ സെന്റ് സേവിയേഴ്‌സ് ഇടവാകംഗമായ പിന്റോ, മുല്ലക്കര ദേവസ്സിയുടെ മകനാണ്.
ഭാര്യ ലിമ, സബാ മെറ്റേർണിട്ടി ഹോസ്പിറ്റൽ സ്റ്റാഫാണ്. രണ്ടു വയസ്സു പ്രായമുള്ള മകളും അദ്ദേഹത്തിനുണ്ട്. മൃതദേഹം നാട്ടിലേക്ക് പോകുവാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു