അനിശ്ചിതത്വം മാറി; ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും: സത്യപ്രതിജ്ഞ നാളെ

അനിശ്ചിതത്വം മാറി; ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും: സത്യപ്രതിജ്ഞ നാളെ

മുബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന ബിജെപി നിയമസഭ കക്ഷി യോഗം ഫഡ്‌നാവിസിനെ നേതാവായി തിരഞ്ഞെടുത്തു.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. നിയമസഭ കക്ഷി യോഗത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ആണ് ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

നാളെ വൈകുന്നേരം അഞ്ചിന് മുബൈ ആസാദ് മൈതാനത്ത് ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ സംബന്ധിക്കും.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.