അബുദാബി: യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പൊടിക്കാറ്റടിക്കാനുളള സാധ്യതയുളളതിനാല്‍ അലർജിയടക്കമുളള രോഗങ്ങളുളളവർ മുന്‍കരുതലുകള്‍ സ്വീകരിക്കണം. അന്തരീക്ഷ താപനിലയില്‍ കുറവുണ്ടാകും.
അതേസമയം അബുദാബിയുടെ വിവിധ ഇടങ്ങളില്‍ മഴ പെയ്തു. റുവൈസ്, ഉമ്മ അല്‍ അസ്താന്‍, ജബെല്‍ ദന്ന, ബനിയാസ്, സിർകു ഐലന്‍റ്,അർസനാ ഐലന്‍റ് എന്നിവിടങ്ങളിലാണ് മഴ പെയ്തത്. ക്ലൗഡ് സീഡിംഗ് നടത്തുന്നതിനാല്‍ മഴ മുന്നറിയിപ്പ് നേരത്തെ തന്നെ നല്‍കിയിരുന്നു.