യുഎഇയില്‍ ഇന്ന് 3158 പേർക്ക് കോവിഡ്; 15 മരണം

യുഎഇയില്‍ ഇന്ന് 3158 പേർക്ക് കോവിഡ്; 15 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3158 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 368175 പേർക്കായി രോഗബാധ. 4298 പേരാണ് രോഗമുക്തി നേടിയത്. 356013 പേർ ഇതുവരെ രോഗമുക്തരായി. 15 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1108 ആയും ഉയർന്നു. 11,054 ആണ് ആക്ടീവ് കേസുകള്‍. 165357 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 3158 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. യുഎഇയില്‍ ഇതുവരെ 29.1 മില്ല്യണ്‍ ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.