മെക്സിക്കോ: തെക്കുകിഴക്കന്‍ മെക്സിക്കോയില്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഗാമ വീശിയടിച്ചുണ്ടായ അപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. ആയിരക്കണക്കിന് പേരെ പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. വീടുകള്‍ക്കുമീതെ മണ്ണിടിഞ്ഞ് വീണാണ് മരണങ്ങള് സംഭവിച്ചത്. മെക്സിക്കോയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ചിയാപാസ് സംസ്ഥാനത്ത് രണ്ട് കുട്ടികളടക്കം നാലു പേർ മരിച്ചു. മറ്റൊരു മരണം തബാസ്കോ സംസ്ഥാനത്തായിരുന്നു, അവിടെ ഒഴുക്കില്‍പെട്ടതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. കാറ്റും മഴയും ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട സംസ്ഥാനം തബാസ്കോ ആയിരുന്നു. അവിടെ 3,400 ലധികം പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായും വാർത്താക്കുറിപ്പിൽ അറിയിച്ചു.