റിയാദ്: വന്ദേ ഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ 28 വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഒക്‌ടോബര്‍ 5 മുതല്‍ 24 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ 19 സര്‍വീസുകള്‍ കേരളത്തിലേക്കാണ്. ദമ്മാമില്‍ നിന്നു 11 സര്‍വീസും റിയാദില്‍ നിന്നു എട്ടും സര്‍വീസാണ് കേരളത്തിലേക്കുള്ളത് . റിയാദില്‍ നിന്നു കൊച്ചിയിലേക്ക് മൂന്ന് സര്‍വീസും തിരുവനന്തപുരത്തേക്ക് ഒരു സര്‍വീസും നടത്തും. കണ്ണൂരിലേക്ക് ഒന്നും കോഴിക്കോടേക്ക് മൂന്നും സര്‍വീസുകളാണ് ഉള്ളത്.
ദമ്മാമില്‍ നിന്നു തിരുവനന്തപുരം, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്ക് മൂന്ന് വീതം സര്‍വീസ് നടത്തും. ദമ്മാം കോഴിക്കോട് സെക്ടററില്‍ ഒരു സര്‍വീസാണ് ഏഴാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
മറ്റു സംസ്ഥാനങ്ങളിലേക്ക് മൂന്ന് സര്‍വീസ് വീതം മംഗലാപുരം, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും നടത്തും. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എയര്‍ ഇന്ത്യ ഓഫീസില്‍ നിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങാവുന്നതാണ്.