കോട്ടയം: തോട്ടയ്ക്കാട് രാജമറ്റം കയ്യാലപ്പറമ്പില്‍ കെ.വി തോമസ് (കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റി. അധ്യാപകന്‍) നിര്യാതനായി. 78 വയസായിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (7/01/25) രാവിലെ 11 ന് ഭവനത്തില്‍ നിന്ന് ആരംഭിച്ച് രാജമറ്റം തിരുഹൃദയ ദേവാലയത്തില്‍ വച്ച് നടത്തപ്പെടും.
ഭാര്യ: ത്രേസ്യാമ്മ (മോളി) നെടുകുംന്നം കുഴിയാത്ത്
മക്കള്‍: ബോബി തോമസ് (കുവൈറ്റ്) ,ബിബി ബിനോജ് (ദുബായ്)
മരുമക്കള്‍: ബിനോജ് കുര്യന്‍ കാക്കനാട്ട് കാഞ്ഞിരപ്പള്ളി
ജിജിമോള്‍ ജോണ്‍ തയ്യില്‍ കുമരകം
കൊച്ചു മക്കള്‍: റോജര്‍, റോഷേല്‍, റയന്‍, റിയ
സഹോദരങ്ങള്‍: കെ.വി ജോസഫ് (മണിമൂളി), പരേതരായ കെ.വി ചെറിയാക്കോബ്, കെ.വി ഫിലിപ്പ്.
സീന്യൂസ് ലൈവ് കുവൈറ്റ് എക്‌സിക്യുട്ടീവ് അംഗവും ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്തോലേറ്റ് കുവൈറ്റ് ചാപ്റ്റര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറിയും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റും കോട്ടയം രാജമറ്റം തിരുഹൃദയ ഇടവക അംഗവുമായ ബോബി തോമസ് കയ്യാലപ്പറമ്പിലിന്റെ പിതാവാണ് കെ.വി തോമസ്.
കുവൈറ്റ് അബ്ബാസിയ സെന്റ് ദാനിയേല്‍ കംബോണി ഇടവകയിലെ സീറോ മലബാര്‍ വിശ്വാസ പരിശീലകനും മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍എസ്എംസിഎ മേഖല അക്കാഡമിക് കോഡിനേറ്റര്‍ കൂടിയാണ് ബോബി തോമസ് കയ്യാലപറമ്പില്‍.