തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമ സഭയുടെ 13-ാം സമ്മേളനം ജനുവരി 17 ന് ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. ജനുവരി 20,21 തിയതികളില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കും.
ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ് അവതരണം. ഫെബ്രുവരി 10 മുതല്‍ 13 വരെ ബജറ്റ് ചര്‍ച്ച നടക്കും. മാര്‍ച്ച് 28 ന് നിയമസഭാ സമ്മേളനം സമാപിക്കും. വനനിയമ ഭേദഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുന്ന സമ്മേളനം നിര്‍ണായകമാണ്.