'നവീകരണത്തിലൂടെ ശക്തീകരണം': മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അജപാലന പ്രബോധനം സിനഡില്‍ പ്രകാശനം ചെയ്തു

'നവീകരണത്തിലൂടെ ശക്തീകരണം':  മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അജപാലന പ്രബോധനം സിനഡില്‍ പ്രകാശനം ചെയ്തു

കൊച്ചി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ പ്രഥമ അജപാലന പ്രബോധനം 'നവീകരണത്തിലൂടെ ശക്തീകരണം' സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു.

2024 ഓഗസ്റ്റ് 22 മുതല്‍ 25 വരെ കൂടിയ അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അജപാലന പ്രബോധനം പുറത്തിറക്കിയിരിക്കുന്നത്.

ഈ അജപാലന പ്രബോധനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ സമയോചിതമായി നടപ്പിലാക്കാന്‍ പിതാക്കന്മാരും സമര്‍പ്പിത സമൂഹങ്ങളുടെ അധികാരികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും വൈദികരും സമര്‍പ്പിതരും വിശ്വാസികളും അവരോടു പൂര്‍ണമായും സഹകരിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു.

അജപാലന പ്രബോധനത്തിന്റെ രൂപീകരണത്തിന് സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ഫാ. ജോജി കല്ലിങ്ങല്‍ എന്നിവര്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് നന്ദി പറഞ്ഞു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.