നിരുപാധികം മാപ്പുപറഞ്ഞ് ബോബി ചെമ്മണൂര്‍; സ്വമേധയ എടുത്ത കേസ് ഹൈക്കോടതി തീര്‍പ്പാക്കി

നിരുപാധികം മാപ്പുപറഞ്ഞ് ബോബി ചെമ്മണൂര്‍; സ്വമേധയ എടുത്ത കേസ് ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിന് പിന്നാലെയുണ്ടായ നാടകീയ സംഭവങ്ങളില്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂര്‍.

കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ മുന്‍പിലാണ് ബോബിയുടെ അഭിഭാഷകന്‍ ക്ഷമാപണം നടത്തിയത്. ഇതോടെ ക്ഷമാപണം സ്വീകരിച്ച കോടതി, ഈ കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.

ബോബി ചെമ്മണൂര്‍ ഇനി വാ തുറക്കില്ലെന്ന് ഉറപ്പ് നല്‍കിയ അദേഹത്തിന്റെ അഭിഭാഷകന്‍ നിരുപാധികം മാപ്പ് നല്‍കണമെന്നും ഹൈക്കോടതിയോട് അപേക്ഷിച്ചു. മാധ്യമങ്ങളെ കണ്ടപ്പോള്‍ ബോബിക്ക് നാക്കു പിഴച്ചതാണെന്നും കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

തുടര്‍ന്നാണ് കോടതി മാപ്പ് സ്വീകരിച്ച് സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കിയത്. കോടതിക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തേണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ബോബിയുടെ അഭിഭാഷകനെ ഓര്‍മിപ്പിച്ചു. ഒളിമ്പിക്സ് മെഡല്‍ കിട്ടിയ പോലെയാണ് ബോബി ചെമ്മണൂര്‍ പെരുമാറിയതെന്നും ഹൈക്കോടതി പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.