പാര്‍ട്ടി പുനസംഘടന: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; അന്‍വറിന്റെ യുഡിഎഫ് പ്രവേശനവും ചര്‍ച്ച ചെയ്യും

പാര്‍ട്ടി പുനസംഘടന: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; അന്‍വറിന്റെ യുഡിഎഫ് പ്രവേശനവും ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: പാര്‍ട്ടി പുനസംഘടന സംബന്ധിച്ച നിര്‍ണായക കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചക്ക് 2.30 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യോഗം.

പി.വി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനവും ചര്‍ച്ച ചെയ്യും. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തില്‍ പി.വി അന്‍വറിനെ കൂടെ നിര്‍ത്തുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദമായി പരിശോധിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാസ് മുന്‍ഷി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.