കോട്ടയം: പാലാ അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഷാജി ജോണിന്റെ വാട്ട്‌സ് ആപ്പ് ഹാക്ക് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരോട് അത്യാവശത്തിന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജുകളാണ് പ്രചരിക്കുന്നത്. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് സന്ദേശം ലഭിച്ചതോടെയാണ് വാട്ട്‌സ് ആപ്പ് ഹാക്ക് ചെയ്ത വിവരം തിരിച്ചറിഞ്ഞത്.
ഇത്തരത്തില്‍ ഇരുപതിനായിരം രൂപയാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. ഫെറോസ ബീഗം എന്നയാളുടെ പേരിലാണ് പണം ആവശ്യപ്പെടുന്നത്. രത്‌നാഗര്‍ ബാങ്ക് ലിമിറ്റഡ് എന്ന ആര്‍ബിഎല്‍ ബാങ്കിന്റെ കൊല്‍ക്കത്ത ശാഖയിലാണ് ഹാക്കറുടെ അഡ്രസ് ലഭ്യമായിട്ടുള്ളത്.
അതേസമയം ഫോണ്‍ ഹാക്ക് ചെയ്തത് സംബന്ധിച്ച് ഫാ. ഷാജി ജോണ്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ പേരില്‍ വരുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ഫാ. ഷാജി ജോണ്‍ അഭ്യര്‍ത്ഥിച്ചു.