തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാരിലെ ഒരു വിഭാഗവും അധ്യാപകരും ഇന്ന് പണിമുടക്കും. വില്ലേജ്, താലൂക്ക് ഒഫീസുകളുടേയും സെക്രട്ടേറിയറ്റിന്റേയും പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിക്കും. പ്രതിപക്ഷ സര്‍വീസ് സംഘടന കൂട്ടായ്മയായ സെറ്റോ, സിപിഐ സംഘടന ജോയിന്റ് കൗണ്‍സില്‍ എന്നിവയാണ് പണിമുടക്കുന്നത്.
ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശിക വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റിന് മുന്നിലും വിവിധ സര്‍ക്കാര്‍ ഓഫീലുകളിലും രാവിലെ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും.
സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ അടക്കം പ്രഖ്യാപിച്ചു. ഓഫീസുകള്‍ക്ക് പൊലീസ് സംരക്ഷണവും നല്‍കും.