11 ഏക്കര്‍ ഭൂമി അനധികൃതമായി സ്വന്തമാക്കി; പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

11 ഏക്കര്‍ ഭൂമി അനധികൃതമായി സ്വന്തമാക്കി; പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതിയില്‍ പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം.

പാട്ടാവകാശം മാത്രമുള്ള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. പിന്നാലെയാണ് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടര്‍ക്കു ലഭിച്ച ഉത്തരവ് വിജിലന്‍സ് യൂണിറ്റിന് കൈമാറി. സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല.

കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.