വഖഫ് ഭേദഗതിയെ പിന്തുണയ്ക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്; ഉറച്ച നിലപാടെങ്കില്‍ സ്വാഗതം ചെയ്യുന്നെന്ന് ഷോണ്‍ ജോര്‍ജ്

വഖഫ് ഭേദഗതിയെ പിന്തുണയ്ക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്; ഉറച്ച നിലപാടെങ്കില്‍ സ്വാഗതം ചെയ്യുന്നെന്ന് ഷോണ്‍ ജോര്‍ജ്

കൊച്ചി: വഖഫ് ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുമെന്ന് കോട്ടയം എംപിയും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി. മുനമ്പം സമരപ്പന്തലില്‍ എത്തി സംസാരിക്കുകയായിരുന്നു അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിന്നാലെ ഫ്രാന്‍സിസ് ജോര്‍ജിന്റേത് ഉറച്ച നിലപാടാണെങ്കില്‍ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

കേന്ദ്ര വഖഫ് ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുമെന്നും ഒരു ജനപ്രതിനിധി എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി എന്ന നിലയിലും പുതിയ കേന്ദ്ര വഖഫ് നിയമത്തോട് 100 ശതമാനം താന്‍ യോജിക്കുന്നതായും ഫ്രാന്‍സിസ് ജോര്‍ജ് മുനമ്പത്ത് പറഞ്ഞു. തന്റെയും തന്റെ പാര്‍ട്ടിയുടെയും വ്യക്തമായ നിലപാട് അതാണ്. പാര്‍ലമെന്റില്‍ ബില്ല് അവതരിക്കപ്പോള്‍ ആ നിലപാട് വ്യക്തമാക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

ഇത് നീതിയുടെ പ്രശ്‌നമാണെന്നും നമ്മള്‍ ആര്‍ക്കെതിരെയും അല്ലെന്നും ഇത്രയും വൈവിധ്യമുള്ള വിവിധ ജാതി മതവിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ അംഗീകരിച്ചു മുന്നോട്ട് പോകുന്ന രാജ്യമാണ് നമ്മുടേതെന്നും അദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.