രാഷ്ട്ര നിർമിതിയിൽ കത്തോലിക്കാ സഭയുടെ ആരോഗ്യ മേഖലയിലെ പങ്ക് നിസ്തുലം: മാർ തോമസ് തറയിൽ

രാഷ്ട്ര നിർമിതിയിൽ കത്തോലിക്കാ സഭയുടെ ആരോഗ്യ മേഖലയിലെ പങ്ക് നിസ്തുലം: മാർ തോമസ് തറയിൽ

ചങ്ങനാശേരി: ഇന്ത്യയിലെ കത്തോലിക്ക സഭയുടെ ചരിത്രം ഇന്ത്യയുടെ ആരോഗ്യ മേഖലയുടെ ചരിത്രം കൂടിയാണെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് തോമസ് തറയിൽ. ജാതിമത ഭേതമന്യേ എല്ലാ മനുഷ്യരുടെയും ഉന്നമനത്തിനും ആരോഗ്യ പുരോഗതിക്കും വേണ്ടിയാണ് കത്തോലിക്ക സഭയുടെ ആരോഗ്യ പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ ഉടനീളം പ്രവർത്തിച്ചതെന്നും ആർച്ച് ബിഷപ്പ് തോമസ് തറയിൽ പറഞ്ഞു.

രാഷ്ട്ര നിർമിതിയിൽ ആരോഗ്യ മേഖലയിലെ കത്തോലിക്കാ സഭയുടെ പങ്ക് എന്ന അന്താരാഷ്ട്ര സെമിനാർ മന്നാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. അസോസിയേഷൻ ഓഫ് കാത്തോലിക് ഹിസ്റ്ററിൻസ് ഇൻ ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ സോഷ്യൽ സയൻസ്, സെന്റ് കുര്യാക്കോസ് എലിയാസ് ചവറ ആർക്കൈവ് അൻഡ് റിസർച്ച് സെന്റർ എന്നിവർ സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.

സി എം ഐ പ്രിയർ ജനറൽ തോമസ് ചാത്തൻപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. കുര്യൻ ചാലങ്ങടി, ഫാ. ആന്റണി ഇളം തോട്ടം, ഫാ. ജെയിംസ് മുല്ലശേരി, പ്രൊഫ. ഡോ. കെ എസ് മാത്യു, ഫാ. ജോർജ് കുടിലിൽ, ഡോ. ജോയി വർക്കി, ഫാ. സണ്ണി മണിയാകുന്നേൽ എന്നിവർ സംസാരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.