കോട്ടയം: നീലൂർ സെൻറ് ജോസഫ്സ് ഇഎംഎച്ച്എസ് പബ്ലിക് സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം ജനുവരി 26ന് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ. രാവിലെ 9:30 ന് ചാപ്പലിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും.
സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ (സിബിഎസ്ഇ)യിലെ പൂർവ വിദ്യാർത്ഥികളും അധ്യാപകരും സംഗമത്തിൽ പങ്കെടുക്കും. സ്കൂളിന്റെ പൈതൃകവും ഇതുവരെയുള്ള നേട്ടങ്ങളും ഒരുമിച്ച് ആഘോഷിക്കുന്ന ഈ ദിവസത്തിൽ എല്ലാ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കുമെന്ന് കമ്മിറ്റി അറിയിച്ചു. സ്കൂളിൽ പഠിപ്പിച്ച അധ്യാപകരെ ആദരിക്കുന്നതോടൊപ്പം മരണപ്പെട്ട അധ്യാപകരെയും വിദ്യാർത്ഥികളെയും അനുസ്മരിക്കുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്
രാജീവ് - Ph 9947114623
മനോജ് - Ph 9747571759
ഷാജൻ - Ph 9447267051
സാവിയോ - Ph 97465 61987
Email : [email protected]