തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിധിന്‍, ഭുവിന്‍, വിഷ്ണു എന്നീ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് വിദ്യാര്‍ത്ഥികളെ കാണാതായത്.
കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കത്ത് എഴുതി വെച്ചിരുന്നു. 'അമ്മെ പേടിക്കേണ്ട, ഉടന്‍ തിരിച്ചുവരുമെന്നാണ്' കത്തില്‍ എഴുതിയിരിക്കുന്നത്. തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.