രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി; ലഭിക്കുക 3200 രൂപ, അടുത്ത മാസം മൂന്നിന് മുന്‍പ് വിതരണം പൂര്‍ത്തിയാക്കും

രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി; ലഭിക്കുക 3200 രൂപ, അടുത്ത മാസം മൂന്നിന് മുന്‍പ് വിതരണം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. ജനുവരിയിലെ പെന്‍ഷനും ഒരു മാസത്തെ കുടിശികയും ചേര്‍ത്ത് രണ്ട് മാസത്തെ പെന്‍ഷന്‍ തുക 3200 രൂപയാണ് നല്‍കുന്നത്. അടുത്ത മാസം മൂന്നിന് മുന്‍പ് വിതരണം പൂര്‍ത്തിയാക്കണമെന്ന് ധനവകുപ്പ് നിര്‍ദേശം നല്‍കി.

1640 കോടി രൂപയാണ് ആകെ വിതരണം ചെയ്യുന്നത്. ഒരു മാസത്തെ കുടിശിക കൂടി നല്‍കുന്നതോടെ ഇനി കുടിശിക മൂന്ന് മാസമായി കുറയും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.